ഒര് പിച്ച് കിട്ടിയപ്പൊ കാലൊടിഞ്ഞ കത
ഓതലില് സർക്കര ന്റെ കഞ്ഞി മോന്തിരി ക്കുമ്പോ ഇന്റെ ചങ്ങായി മൂരി നസിറു ഒര് സങ്കതി ചെക്ടിൽ പറഞ്ഞ്
. മ്മക്ക് അദു ബിസ്വാസം ബന്നില്ല് . ദു കേട്ടപ്പൊ മ്പടീം മദുരോള്ള സർക്കര ന്റെ കഞ്ഞി കയ്ക്കണ മായിരി ഇച്ച് തോന്നീണ്.
മ്മള് കഞ്ഞി ബീണ്ടും ബീണ്ടും മാ ങ്ങാ ണ്ട് ര് ക്ക ണ് ത് കണ്ടിട്ട് ഓത ലീത്ത പീ യൂ ണ് ബീപാത്തു താ ത്താ ചോയിച്ച് ന്താ സജൂ അനക്ക്
സർക്ക ര ന്റെ കഞ്ഞി മ ത് യാ യോ ന്ന്.
മ്മള് അദ് കേക്കാന് നിക്കാണ്ട് ബെക്കം പൊരേ ലെക്ക് മണ്ടി . ന്നിട്ട് ഉമ്മച്യോടു ചോയ്ച്ച്
" ഇൻ ന്റെയും കൂ ക്കാന്റെ കണ്ടം മുറിക്യോ ഉമ്മച്ച്യയെ..................! ?"
" അനക്ക് അന്റെ ഉപ്പാന്റെ മായിരി മീസേം താടീം മാണ്ടെ ?"
" മാണം..... മാണം
........ " മ്മള് പറഞ്ഞ്
"ന്നാ ദും മാണം "
ദ് കേട്ട് കൊരങ്ങു ചത്ത കാക്കാലന്റെ മായിരി മ്മള് ഒരൊറ്റ ഇര്പ്പാണ് . ദ് പ്പൊ മുറിച്ച് കുപ്പേല് കളയാനോള്ള കണ്ടോണങ്കി , മ്മളെ അദ് ബെക്കാണ്ട് പടച്ച്
ര്ന്നെങ്കില് മ്മ്ട എടങ്ങേറു ഒയിവായേനെല്ലോന്ന്
മ്മള് കല്ബില് വെറുക്കനെ ബിജാരിച്ച്.
ഓത് ലീത്ത മമ്മ സാലീന്റെട്ട മ്മള് ചോയിച്ച് ദ് പ്പൊ എങ്ങനാ ചെജ്ജണത് ന്ന്.
" ഒസ്സാൻ
അയ്മൂട്ടിക്കന്റെ ട്ടെ സ്വര്ണ പിടീള്ള ബെള്ളീന്റെ ബടിബാള് ണ്ട്. ദും കൊണ്ട് അജ്ജാള്.........................................."
" ന്റെ ബദ് രീങ്ങളെ................!!!!.
"
മമ്മസാലി പറയ ണ് കേട്ട് മ്മള് ചെകിട് പൊത്തി മണ്ടി . കട്ട്റുംപ് കടിച്ചണ മായിരി , ഞണ്ട്റക്കണ മായിരി , ഇൻചെഷൻ തൂയി കയ്റ ണ മായിരി ങ്ങന മ്മള് ചോയിച്ച ബരൊക്കെ പല ജാതി ബർത്താനം പറഞ്ഞ് മ്മള സുയിപ്പാക്കി . പരൂഷ കയിഞ്ഞ് ഷ്കു ള ടവ് ബന്ന്. മാമാന്റെം ളാ മ്മാന്റേം കൊസ്ര കൊള്ളത്തികള് ഒരായ്ച്ച മുൻപീറ്റം ബന്നെത്തി . അവറ്റൊൾ ക്ക് ഇന്നെ കാണുമ്പോ ഒര് ജാതി ചിരീം
അടക്കിപ്പിടിച്ച് ഒര് ബർത്താനോം . ആ കാന്താരി സബിത പറയാണ് ഓള്
ഇന്നെ ചെജ്ജുമ്പോ ഒളിഞ്ഞ് നോക്കും ന്ന്!! . ഇദു ബരെ ഈ ജാതി ബിസേസം ഓള് കണ്ടിട്ടില്ലാന്ന്!!! . ഇങ്ങട്ട് ബരട്ട് . മ്മള് ഓൾ ക്ക് പഷ്റ്റായിട്ട് കാട്ടി കൊട ക്കണ് ണ്ട്, മുയുവനും
.!!!!!!!!
ഇന്റെ സൊബാവം ഇനിക്ക് തന്നെ പിടിക്കണ്ടിരിക്കാണ്. മ്മള് മാമാന്റെട്ടെ പറഞ്ഞ്. അപ്പൊ
മാമാ പറഞ്ഞ് ഇജ്ജ് ബിസമിക്കണ്ട,
ഇ ദ് കയിഞ്ഞാ ഒടനെ അനക്ക് കല്ബില് പുടിച്ച ഒര് ബലായെ അനക്ക് കെട്ടി
തരാന്ന്
. മാമാന്റെ പൊന്നാര
മോള് സബിതാനത്തന്നെ ബേണം ന്ന് മാമാന്റെട്ടെ പറയണംന്ന് മ്മള് ബിജാരിച്ച് .
ഓൾക്ക് ഒര് ജാതി കിണീം ബാരലും മ്പടി കൂടണൊണ്ട്. ഓൾട പൊറം ഇച്ച് ഇടിച്ച് പൊളിക്കണം .
കജ്ജുമ്മല് കിട്ടട്ട് .
പീടികേല് കടല മാങ്ങാന് പോകണ ബയിക്ക് ലവ് ലി നേം ബിന്ദു നേം ഷീബെ നേം കണ്ട്. ബളുമാര് ഉരിയാടാണ്ട് ഇന്നെ കടന്ന് പോയിട്ട് അടക്കി ചിരിക്കണ്.
ന്റെ റബ്ബേ ബളുമാര് മ്മ്ട ബിസേസം അറിഞ്ഞിരിക്കണല്ല് .
ല വ് ലി ബിളിച്ച് ചോയ്ച്ച് " ന്താ സജൂ ഇജ്ജ് ഞങ്ങള അന്റെ ബിസേസം കാണാന് ബിളി ക്കണില്ലേ
" ന്ന് .
ഇന്റെ പിരിസപ്പെട്ട ചങ്ങായി രേണുട്ടി ബന്നപ്പൊ മ്മള് മ്മ്ട ക്ണാപ്പ് ബിസേസങ്ങളൊക്കെ ഓളോട് പറഞ്ഞ്. ഓൾക്ക് മാത്രേള്ളൂ ഇ ന്നോട് ത്തിരിപ്പിടീം ഇസ്റ്റം. പച്ചേങ്കില് ഓൾക്ക് ഇന്റെ ഈ ബിസേസം അങ്ങാടി മര്ന്നാണോ പച്ച മര്ന്നാണൊന്ന് കൂടി ബല്യ പിടീല്ല .
. ല വ് ലി ന്റേം ബിന്ദു ന്റേം ഷീബെന്റെം കൊണക്കെട് പറഞ്ഞപ്പോ അയ്റ്റെങ്ങളേ ബയക്ക് പറഞൊളാന്ന് രേണുട്ടി പറഞ്ഞ് .
" പച്ചേങ്കില് ഞാ അന്നും അന്റെ ട്ടേ ബരൂട്ടോ… "
ന്ന് പറഞ്ഞിട്ട്
ഓളു പൊരേന്നു എറങ്ങി .
" ബേണം…. ഇജ്ജ് അന്നും ഇന്റെട്ടേ ബരണം . ഇന്റെ ഒര് തൈര്യത്തിന്
" മ്മള് പിന്നീന്ന് ബിളിച്ച് പറഞ്ഞ്
.
ബരാനൊള്ളത് ബയീ തങ്ങൂലല്ലൊ . പഹേൻ ഒസ്സാൻ അയ്മൂട്ടിക്ക ബെളുപ്പിന് ന്നേ ബന്നേക്കണ്. കൂട പീടികേല് ബീഡി തെറുക്കണ മമ്മാലിക്കാനും ബെറക് കടെമ്മല് ബെറക്
ബെട്ടാന് നിക്കണ അസ്സനാരിക്കാനും ബലിബണ്ടി ബലിക്കണ കോയപ്പരിക്കാനും . കെളച്ചാൻ ബരണ അറുമാനിക്കാനും
മരം ബെട്ടാന്
പോകണ കുഞ്ഞികാദറിക്കാനും പിന്നാലേ ബന്ന് . കൊറച്ച് കയിഞ്ഞ് സലാത്ത് ചൊല്ലാന് പള്ളീമ്മല് വാങ്ക് വിളിച്ചണ ഉസ്സൻ കാക്കാനും ബന്ന്
.
മ്മക്ക് ഒര് സങ്കതി പുടി കിട്ടീട്ടാ .
ഓപ്പോസിറ്റ് ബന്നിരിക്കണ കൊട്ടഷൻ ടീമ് മോസല്ല .!!!! കച്ച റക്ക് നിന്നാല് ഓര് തടി ബെടക്കാക്കും . മണ്ടിയാല് ഏഴടീ ളള കുഞ്ഞിക്കാദർക്ക ഒറ്റ ചൊ വടിന് പൊറകെ ബന്ന് ഫുട്ബാള് കളീല് ഗോളി ബാള് കോരണ ചേലുക്ക് മ്മ ളാ ഒര് കോര്ങ്ങട് കോരും . ബയങ്ങണത് ആണ് പുത്തി .
മുടി ബെട്ടിക്കാന് ഷോപ്പ്ല് ചെല്ലുമ്പൊ
ഒരീസം അന്റെ പൊരേല് ഞമ്മള് ബര ണൊണ്ട് ന്ന് ഒസ്സാൻ അയ്മൂട്ടിക്ക
പ റണതും മ്മക്ക് പ്പോ പുടികിട്ടി . പഹേൻ കണ്ടം
മുറിക്കാന് ബരണ കാര്യാണ് പറഞ്ഞ് ബെച്ചത്
. ബെള്ള
തോർത്തും ചുറ്റി പന്തം
കണ്ട പെരുച്ച്ചായീന്റെ ചേ ല് ക്ക് നിക്കണ ഇന്നേ കണ്ടപ്പൊ അയ്മൂട്ടിക്ക
ബിളിച്ച് .
" പുയ്യാപ്ല ഇ ങ്ങട്ട് ബരീൻ ........
ബന്ന് കുത്തിരിക്കീൻ "
ന്ന്
പഹേന്റെ ബിളി കേട്ടാല് അജ്ജാട മോളെ ഇച്ച് കെട്ടി തരാന് ബിളി ക്കണ പോല്ണ്ട് . കരിമ്പഹേൻ. അദ്നിപ്പൊ ഇജ്ജാട
ഓസാരം ന്നും മ്മക്ക് മാണ്ട .
ഇദ് കയിഞ്ഞാ ഒടന സബിതാന ഇച്ച് കെട്ടിത്തരാന്ന് മാമാ ബാക്ക് പറഞ്ഞേക്ക്ണ് ണ്ട് .
ല്ല ...... ഇജ്ജാള് പ്പൊ മ്മള ഇമ്മാതിരി
ബിളിക്കണയ്ന്റെ ഉദ്ദേസം ബേറെയാണല്ല്
………
കുത്തിരിക്കാന് പറ്റ്ണ സാമാനം ഒന്നും മ്മള്
അബിട കണ്ടില്ല് .
പ്പൊ ഇബ്ട കുത്ത് ര് ന്നൊ ന്ന്
പറഞ്ഞ് അയ്മൂട്ടിക്ക മ്മള ഒരലുമ്മലു
ഇര്ത്തി അയ്മൂട്ടിക്കാന്റെ കജ്ജുമ്മല് ഷോപ്പ്ല് മോറു ബടിക്കണ ചെറ്യ കത്തീം ബിരലിന്റെ ബലിപ്പത്തിലൊള്ള ഒരുരുണ്ട
തടീന്റെ കസണോം!!!! .
ബെള്ളീന്റെ ബടി ബാളുല്ല ഒലക്കെന്റെ മൂടുല്ല!!!!! . ആ കള്ള
ബടുവ മമ്മസാലി
പൊള്ള് പറയ്വാരുന്ന് .!!!!
ഇദ്നെടക്ക് ഏതോ പഹേൻ ഇന്റെ ബെള്ള തോർത്ത് കൊണ്ടോയി .
മമ്മാലിക്കാനും അറുമാനിക്കാനും ബലത്തും കോയപ്പരിക്കാനും കുഞ്ഞിക്കാദർ ക്കാനും എടത്തും ഇന്നെ പുടിച്ച്
. അസ്സനാരിക്കാന്റെ മൊറം പോലത്തെ കജ്ജ് ഇന്റെ കണ്ണ് മൂടിക്കളഞ്ഞ്.
മ്മക്ക് എന്താ ചെജ്ജണത്ന്ന് കാണാന് പറ്റ്ണില്ല .
................... ദ് സരിയാവൂല
.................
മമ്മസാലി
പറയ്ണത് പൊള്ള് ആണോന്ന് ഇച്ച് അറിയണോല്ലോ
മ്മള് ഒരു
ബെളവ്റക്കി . ഇച്ച് സാസം കിട്ട്ണില്ല ..... കജ്ജ് മ്മിണി ആയക്കീനെന്ന് മ്മള് പറഞ്ഞ് . കൊക്കെത്ര കൊളം കണ്ടിരിക്ക്ണ് .
അസ്സനാരിക്കാന്റെ കജ്ജ് ബീണ്ടും മുറ്കി
. അപ്പോണ്ട് മ്മള്
മെന കാട്ടുമ്പോ കക്ഷ ത്തിന്റെ ബിള്മ്പില് മാമാ പിച്ചണ മായിരി അബ്ട
ഒര് പിച്ച്
, അയിന്റെ ഒര്
നുരുമ്പ് ബേതന
. സാസം കിട്ട ണില്ലെന്ന് പറഞ്ഞ്
ബെളവ് എറക്കിയെന് മ്മള പിച്ചണതാരിക്കും
ന്ന് മ്മള് ബിജാരിച്ച്
. മ്മള് അബ്ട ത്തന്നെ കുത്ത് രുന്നപ്പോണ്ട് അയ്മൂട്ടിക്ക പറേണ് ഇജ്ജ് ഞി എണീക്കാൻ ന്ന് . .!!!!! എടത്തൂന്നും ബലത്തൂന്നും
ല്ലാരും പുടി ബിട്ടിട്ടും കുഞ്ഞിക്കാദർക്ക മരം ബെട്ടാൻ മരത്തുമ്മലു അള്ളിപ്പി ടിച്ചി രിക്കണ മായിരി മ്മ്ട കാലുമ്മലു
അജ്ജാട ഒജ്ജത്ത് മുയുവൻ ബെച്ച് പുടിച്ച് ബെച്ച്ചിരിക്ക് ണ്!!!!!!!.
" ഞി ബിട്ടോ ളീൻ" ന്ന് കുഞ്ഞിക്കാദർക്കാനെ
തട്ടി ബിളിച്ച് അയ്മൂട്ടിക്ക
പറഞ്ഞ് .
"കയിന്ജീ ണോ ? " ന്ന് ചോയ്ച്ച് ഓര് പുടി ബിട്ട്.
അയ്മൂട്ടിക്ക
കിണ്ടീന്റെ ബാലീന്ന് ഇമ്മിണി ബെള്ളം
തളിച്ച് കഗ്ഗി . ന്നിട്ട് പച്ച മരുന്ന് ബെച്ച് കെട്ടി .
പച്ച മര്ന്നെന്നു
കേട്ടപ്പോ ഇജ്ജ് ചിരിച്ചത് മ്മള് കണ്ട് ചങ്ങായീ . വെറുക്കനെ നടക്കണ മനിസന്മാരെ
പുടിച്ച് ബെച്ച് " പച്ച " മനിസൻ
ആക്കി ബിട്ണ പരിപാടിക്ക് പിന്ന പച്ച മര്ന്ന് തന്നല്ലെ ബേ ണ്ട് ത് ന്നല്ലെ ങ്ങള് ഇപ്പ കല്ബില് ബിസാരിച്ചണത് .
തായെ
ബെച്ച്ചിരുന്ന ബെ ണ്ണീര് ബിതറിയ സീൽ പാത്രം അയ്മൂട്ടിക്ക
എടുത്ത് ബീപാത്തു താത്താന്റെട്ടെ കൊടുത്തിട്ട്
ബെണ്ണീര് അടുപ്പില
തിജ്ജില് ഇടാന് പറഞ്ഞ് . കൂക്കാന്റെ കണ്ടം തിജ്ജുമ്മലു ബീയുമ്പൊ
ഇച്ച് അബട പൊ ള്ളൂല്ലേ ന്ന്
പ്പൊ മ്മക്ക് ഒര്
ബയം ബന്ന് . അയ്മൂട്ടിക്ക ഇ ന്നെ ഒര്
ബെള്ള തുണീന്റെ കൂടാരത്ത്ന്റെ ഉള്ളു മ്മല് കെടത്തീട്ട്
പുഗ്ഗാന്നു പറഞ്ഞ്
.
കണ്ടം ബീ ണ ബെ ണ്ണീര് തിജ്ജിന്റെ ഉള്ള്മ്മല് ഇട്ട്ട്ട് കജ്ജുമ്മല് ഒര് ബായ്ത്തല തെളങ്ങ്ന പുച്ചാത്തീം പുടിച്ച് ബരണ ബീപാത്തുതാത്താനെ കണ്ട് ഉമ്മച്യാ ണെ ഇ ന്റെ ഉള്ള് ഒന്ന് ബെ റ ച്ച് . ഇ ഞി താത്താനും കണ്ടം മുറിക്കാന് ബരണ ബരലാ ണോ ന്ന് ബിജാരിച്ച്. പാവം, മ്മ്ട കൂക്കാ !!! . എന്ത്ത്താ ന്ന് ചോയ്ച്ചപ്പോ ബീപാത്തുതാത്താ പറഞ്ഞ് , പച്ച് രിമ്പു തലക്ക്ണീ ന്റെ കീഴില് ബെച്ചാല് ബയം തട്ടൂല അദ്നാ പുച്ചാത്തീന്ന് . താത്താ കജ്ജുമ്മല് പുച്ചാത്തീം പുടിച്ച് ബരണ ബരല് കണ്ടിട്ടാ ഇച്ച് ബയം
ബന്നത് ന്ന് പറഞ്ഞപ്പൊ ബീപാത്തുതാത്താ ബായ് പൊത്തി ചിരിച്ച് .
താത്താക്ക് ഉമ്മച്ചി കൈ മടക്ക് കൊടുത്ത് ബിട്ട്. ല്ലാരും കേറി മുറീമ്മലു ബന്നപ്പോ ഇച്ച് പെരുത്ത് കൊണിഞ്ഞു ബന്ന് , ന്നിട്ടും ഒര് സുൽത്താന്റെ പവറില് മ്മള് ങ്ങന കെടന്ന് .
ബെള്ള കൂടാരത്തിന്റെ ഉള്ളുമ്മല് ബെള്ള തലേക്കെട്ടും കെട്ടി കെടക്ക്ണ ചെറ്യ സുല്ത്താനേം ചെലര് കണ്ടിട്ട് തിനോടും ബിസേസം
ചോയിച്ച് . മോതിരോം ഉട്പ്പും കായും മ്പടീം ബയിക്കാനോള്ള ബകേം ക്കെ കിട്ടിയപ്പോ സങ്കതി മോസല്ലല്ലോ ന്ന് ഇച്ച് തോന്നീനു .
രേണുട്ടി
അരുക്ക് ബന്നപ്പൊ
മ്മള് പവറ് ബിടാതെ അബളെ നോക്കി ചിരിച്ച് സൈറ്റ് അടിച്ച് കാണിച്ച് .
രേണുട്ടി ചിരിച്ച്
ഉം .... . ഉം ......... ന്ന് മൂ ളീട്ട് തലയാട്ടി ചോയിച്ച്
.
" ഇജ്ജ് ബെരണ്ട് മണ്ടി നടന്ന ഒക്കെ ഞാ ഇപ്പോ പറഞ്ഞാല്….. " ന്ന്
ഓള് പറയൂലാന്ന് ഇച്ച് അറിയാലോ
. തക്കാരം ബയിച്ച് കയിഞ്ഞ് ബരാൻ വഴ്കരുതെന്നു മ്മള് ഓളോട് പറഞ്ഞ് . ഇച്ച് ബയിക്കാന് ബേണം ന്ന് പറഞ്ഞ് മ്മള് ല്ലാരേം ബട്ടം ചുറ്റിച്ച് . നെയ്യ് ചോറും കോയീന്റെ ബിരിയാണീം മൊട്ട സുർക്കേം ഔതിർച്ചീം നെയ്യ് ബീഴ്ത്തി കട്ടൻ കാപ്പീം മ്മള് ബെട്ടി മുണുങ്ങി . പച്ചേങ്കില് ന്തൊക്കെ ബയിച്ചാലും ബീണ്ടും ഇച്ച് പളളയ്ക്കാള്ണ്ന്ന് പറഞ്ഞ് മ്മള് കച്ചറ ബെച്ച് . ഉമ്മാരത്ത് പണിക്ക് ബന്ന പെണ്ണുങ്ങള് മണ്ടേല് കജ്ജ് ബെച്ച് എന്റുമ്മോ...... ഇജ്ജാതി കുണ്ടാമണ്ടി ഇത് ആദ്യാന്ന് പറഞ്ഞ്
.
ബയിച്ച് കയിഞ്ഞ് രേണു ട്ടി ബന്ന് അരുക്ക് ഇരുന്ന്
. ബരത്തം ണ്ടോ ന്ന് ചെക്ടിൽ ചോയിച്ച് . മ്മിണി കൊറ ത് യാട് ണ്ടെന്നു മ്മള് ഓളോട് പറഞ്ഞ്
. മ്മക്ക് ബയ്യിട്ട് പൊഴേല് മീൻ കോരാൻ പൂവാന്ന്
രേണുട്ടി പറഞ്ഞ് . .!!! കാലത്ത്
ഇച്ച് എട്ടിന്റെ പണി , ഉച്ചക്ക് അയിന്റെ
തക്കാരം , ന്നിട്ട് ബയ്യിട്ടു ചാടി മറിയാന് പൂവാം എ ന്നാ ഓൾട ബിജാരം !!!!!!.
ഇന്നെ ഞി
ഒരായ്ച്ച കയിഞ്ഞാ ലെ
കിട്ടുള്ളൂന്ന് ഇമ്മിണി ബയിറ്റ് ഇട്ട് മ്മള് രേണുട്ടി ന്റെട്ടെ പറഞ്ഞപ്പൊ , അന്റെ ബെരല് മുറി ഞ്ഞാലും അദ് ബെച്ച് കെട്ടി ഇജ്ജ് മീൻ കോരാന് ബര് വാര്ന്നല്ലൊ
ന്ന് ഓള് പറഞ്ഞ്
ബയക്കിട്ട്. .മ്മള് ബേജാറാക്കാൻ വെറുക്കനെ പറയ്‌വാന്നാ ഓൾട ബിജാരം !!.
അപ്പൊ ണ്ട് ഉപ്പാന്റെ കച്ചേരി ലൊള്ള ഉഷേച്ചീം മോളും കേറി ബന്നേക്ക ണ് . ഇ ന്റെ പവറും കെടക്ക് ണ സെറ്റ് അപ്പ് ഉം ഒക്കെ കണ്ടിട്ട് മോള് ഉഷേച്ചീന്റെട്ടെ ചോയ്ച്ച് ," ഈ കുട്ടീ ന്റെ കാല് എങ്ങനയാ
ഒടിഞ്ഞേ മ്മേ"
!!!!!!! ന്ന് . മാഞ്ഞാളം പറയാണ്ട് കുട്ടീ ന്ന് ഉഷേച്ചി മോളെ ബെലക്കി .
ഇച്ചാണെങ്കില് ചിരി ബന്നിട്ടു അടക്കാന്
പറ്റ്ണില്ല . ഓര് പോയപ്പോ രേണുട്ടി ഇന്നെ ഒര് കിള്ള് കിള്ളീട്ട് പറയ്‌വാണ്; അന്റെ “ ഒടിഞ്ഞ കാല്” കാണാന് ആ
കുട്ടി ഇദെങ്ങാനും പൊന്തിച്ച്
നോക്കിയാരുന്നെങ്കില് അന്റെ പവറൊക്കെ പൊളിഞ്ഞ്
ഇജ്ജ് ഇപ്പൊ എരി കേങ്ങു കട്ച്ച കൊരങ്ങന്റെ മായിരി കെട്ന്നീനീം ന്ന് .
ഓൾട കൂട കളിക്കാന് പൂവാ ത്തെയ്ന്റെ ദേശ്യം …. മ്മള് ഒന്നും അറിഞൂടാത്ത ള്ളാകുട്ടീന്റെ മട്ടില് കൂടാര ത്തിന്റെ തുണി ബലിച്ചു തല ബയി ഇട്ട് കള്ള കൂർക്കം ബലിച്ച് കെടന്ന്.
മാമാന്റെം ളാമ്മാന്റെം കൊസ്രാകൊള്ള ത്തികള് മ്മള് ഒരായ്ച്ച്ച കയിഞ്ഞ് കുളിച്ച് ഒര് പുത്യ മനിസൻ ആയെന്റെ ബിരിയാണീം ബയിച്ച് ഓരുട പോരെമ്മലേക്ക് പൂവാന് റെടി ആയേക്കണ് . ഒരായ്ച്ച കൊണ്ട് ബളുമാര് മ്മള കൊറേ മക്കാറാക്കീണ് “. ഞമ്മള് ല്ലാം കണ്ടല്ലോ ....!!!!!!. “ ന്നാണ് അബള് മാർട ആ കി..... ക്കി
..... ക്കീീീ ....... ന്റെ അർത്തം . സബിതാനെ മാമാ ഇച്ച് കെട്ടി തരാന്ന് പറഞ്ഞി ട്ടൊണ്ടല്ലൊ ന്നാരുന്ന് ഇന്റെ ഒര് സമാദാനം
.
പച്ചേങ്കില് ചടങ്ങ് ല്ലാം സലാമത്ത് ആയി കയിഞ്ഞപ്പൊണ്ട് മാമാ കാലുമാറിക്കളഞ്ഞ്!!!!!!!! . സബിതാനെ കെട്ടി തരാന്ന് മ്മള് പറഞ്ഞിട്ടേല്ലാന്ന് മാമാ പടച്ചോനെ പറഞ്ഞ് ആണയിട്ട്!!!! . മ്മള് ദ് എപ്പൊ പറഞ്ഞ് ന്ന് മാമാ ഇന്നോട് ചോയിക്കണ് !! . മാമാന്റെ
ഈ ടയലോഗ് കൊറച്ച് കയിഞ്ഞ് സിനമായില് ഏടുത്ത് . ചിത്രം സിനമായില് നെടുമുടി
ബേണു ക്ക ലാലുക്കന്റീട്ടെ പറയണ "
ഏതു കായ് ? എന്ത് കായ് ? മ്മള് ങ്ങനെ
പറഞ്ഞിട്ടേല്ലാ
... " ന്നൊള്ള ടയലോഗ് മ്മ്ട
മാമാന്റെ ആണ് . മാമാ കാല് മാറിയേന്റെ തങ്കടോം ബെസമോം മ്മള്
സബിതാനെ ഒത്തു കിട്ടിയപ്പൊ ഓൾട പൊറത്ത് ബ് ധും ..... ബ് ധും .... ന്ന് തീർത്ത് ബിട്ട്
.
ന്നിട്ട് തിരിഞ്ഞ്
നോക്കിയപ്പൊണ്ട് രേണുട്ടി ബന്നേക്കണ് ; കളിച്ചാന് പൂവാന് .
" ഡാ സജൂൂൂ ......
ബ്ട ബാഡാ ..... "
ന്ന് ഇന്റെ കക്ഷ ത്തിന്റെ ബിളുംപില് പിച്ചാന് മാമാന്റെ ബിളി ബരണദിന് മുന്നേ മ്മള് രേണുട്ടിന്റെ കജ്ജും പുടിച്ച് തോട്ടിന്റെ കരേ മ്മലെക്ക് മണ്ടി . ന്നിട്ട് ചാമ്പമ്മല് ബലിഞ്ഞ് കേറി.
XX XX XX
ലിപ്യന്തരണ സഹായത്തിനു നന്ദി
1 . രെഞ്ചു തകിടിയേൽ
2. അരുണ്‍ ദാസ്
No comments:
Post a Comment